Tuesday, February 12, 2013

മഞ്ചേശ്വരത്ത്‌ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു




മഞ്ചേശ്വരം : ഫെയിമസ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. 32 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ആതിഥേയരായ ഫെയിമസ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജേതാക്കളായി. നവോദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനത്തിന് 25,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തിന് 12,000 രൂപയും ട്രോഫിയുമാണ് സമ്മാനം.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് മൂസ റഫീഖ് അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് നുസ്‌റത്ത് ജഹാന്‍, ബി ജെ പി അംഗം ഹരീഷ് ചന്ദ്ര, വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡണ്ട് പവന്‍ കുമാര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി, മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റ് സെക്രട്ടറി റഹ്മാന്‍ ഉദ്യാവര്‍, ലത്തീഫ് എം എച്ച് തുടങ്ങിയവര്‍ സംസാരിച്ചു. അര്‍ഫാത്ത് മംഗലാപുരം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം പി റഫീഖ് ഗുഡ്ഡഗേരി നന്ദി പറഞ്ഞു.

No comments:

Post a Comment