Tuesday, February 19, 2013

മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി യോഗം ചേര്‍ന്നു


Staff Reporter 
kasaragod.com, news, vartha, kasaragodvartha, kasaragodnewsമഞ്ചേശ്വരം : മാസം നടന്നുവരുന്ന മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ യോഗം തുമിനാട് എം എസ് പ്ലാസയില്‍ മുരളീധര ഭട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കുടിവെള്ള പ്രശ്്‌നം നേരിടുന്ന മഞ്ചേശ്വരം ഭാഗത്തെ എല്ലാ കോളനികളിലും കണ്‍സ്യൂമര്‍ സൊസൈറ്റി അധികൃതര്‍ സന്ദര്‍ശിച്ച് സര്‍വ്വെ എടുത്ത് ബന്ധപ്പെട്ട അധികൃതര്‍ക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കാനും, മണല്‍, ചെങ്കല്ല് എന്നിവ അനധികൃതമായി കര്‍ണ്ണാടകയിലേക്ക് കടത്തുന്നു. ഇതുമൂലം പ്രദേശത്തുള്ളവര്‍ക്ക് മണല്‍ ലഭ്യമാകുന്നില്ല. ഇതുസംബന്ധിച്ചും പരാതി നല്‍കാനും യോഗത്തില്‍ തീരുമാനമായി. മഞ്ചേശ്വരം കുണ്ടുകൊളക്ക ബീച്ചിനെക്കുറിച്ചുള്ള പരാതി അന്വേഷിക്കാനും, ഉപ്പള, മംഗല്‍പാടി റേഷന്‍ കടയില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാനും യോഗം തീരുമാനിച്ചു.

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി അഹമ്മദ്കുഞ്ഞി, സഞ്ജീവ ഷെട്ടി, ഉഷ ഉപ്പള, ലില്ലിഭായ് ടീച്ചര്‍, കെ എ ഇബ്രാഹിം, മുഹമ്മദ് തുടങ്ങിവര്‍ സംബന്ധിച്ചു. നാസര്‍ സ്വാഗതവും റഹ്മാന്‍ ഉദ്യാവര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment