Saturday, February 9, 2013

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


kasaragod.com, news, vartha, kasaragodvartha, kasaragodnews
മഞ്ചേശ്വരം : കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട്, കാരുണ്യ പ്രതിഷ്ഠാന യുവസംഘം ഉദ്യാവര, ലോട്ടറി ക്ലബ്ബ് ദേര്‍ളക്കട്ട എന്നിവയുടെ നേതൃത്വത്തില്‍ ദേര്‍ളക്കട്ട കെ എസ് ഹെഗ്‌ഡെ ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ സഹകരണത്താടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഉദ്യാവരം മാട എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം സി ഐ ടി പി രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. ടി വാസുദേവന്‍, ശ്രീകൃഷ്ണ ശിവകൃപ ഉദ്യാവരം ഹരീഷ് ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ സീനപ്പ പൂജാരി, ടി പി രഞ്ജിത്ത് എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു.

No comments:

Post a Comment