Tuesday, February 12, 2013

നിര്‍ദ്ധന കുടുംബത്തിന് ധനസഹായം നല്‍കി ഫെയിമസ് ക്ലബ്ബ് മാതൃകയായി


 2013-02-12
kasaragod.com, news, vartha, kasaragodvartha, kasaragodnews
മഞ്ചേശ്വരം : നിര്‍ദ്ധന കുടുംബത്തിന് ധനസഹായം നല്‍കി മഞ്ചേശ്വരം ഫെയിമസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട് ക്ലബ്ബ് മാതൃകയായി. ക്ലബ്ബ് അംഗമായിരുന്ന അബ്ദുല്‍റസാഖിന്റെ മരണത്തോടെ അത്താണി നഷ്ടപ്പെട്ട കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായമാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ സ്വരൂപിച്ച് നല്‍കിയത്. ഗര്‍ഭിണിയായ ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന നിര്‍ദ്ധന കുടുംബത്തിന്റെ ഏക ആശ്വാസമായിരുന്നു അബ്ദുല്‍റസാഖ്. ഒരു മാസം മുമ്പാണ് അസുഖം ബാധിച്ച് റസാഖ് മരണപ്പെട്ടത്.

No comments:

Post a Comment