Monday, January 21, 2013

മഅ്ദനിക്ക് ജാമ്യം: സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കണം- പോപ്പുലര്‍ ഫ്രന്റ്‌



മഞ്ചേശ്വരം : ആരോപണത്തിന്റെ പേരില്‍ കരിനിയമങ്ങള്‍ ചാര്‍ത്തി
തുറങ്കിലടയ്ക്കപ്പെട്ട അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നില്ലെന്ന് പോപ്പുലര്‍ ഫ്രന്റ്‌
മഞ്ചേശ്വരം ഏരിയ കമ്മിറ്റി.  മല്‍സ്യതൊഴിലാളികളെ വെടിവച്ചുകൊന്ന
ഇറ്റാലിയന്‍ നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ ജാമ്യം നല്‍കിയ
കേന്ദ്രസര്‍ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ മൗനംപാലിക്കുന്നത്
ഇരട്ടനീതിയാണ്യു.  യു എ പി.എ പോലുള്ള കരിനിയമങ്ങള്‍
ചുമത്തിയതിനെത്തുടര്‍ന്ന് 90 ദിവസത്തിനുശേഷം ജാമ്യം നല്‍കണമെന്ന
സ്വാഭാവികനീതി മഅ്ദനിക്കു നിഷേധിക്കപ്പെട്ടു. പോലിസിന്റെ
സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തടിയന്റവിട നസീര്‍ നല്‍കിയ മൊഴിയുടെ
അടിസ്ഥാനത്തിലാണ് ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിയാക്കുന്നത്.
ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കരിനിയമങ്ങള്‍ ചുമത്തുന്നതിലൂടെ
നിരപരാധികളാണ് തുറങ്കില്‍ അടക്കപ്പെടുന്നത്.  യു എ പി എ കരിനിയമം എടുത്തു
കളയണമെന്നും മഅ്ദനിക്ക് ജാമിയം നല്‍കണമെന്നും അവിശ്യപെറ്റ് പോപ്പുലര്‍
ഫ്രന്റ്‌ മഞ്ചേശ്വരം ഏരിയ കമ്മിറ്റി ഹോസങ്ങാടി ടൌണില്‍ പ്രകടനം നടത്തി .
പോപ്പുലര്‍ മഞ്ചേശ്വരം ഏരിയ  പ്രസിഡന്റ്‌ സകരിയ ഉദ്യവരം, അന്‍സാര്‍
ഹോസങ്ങാടി , അകുഇബ് കുഞ്ഞതൂര്‍ , ഹാരിസ് ഉദയവര്‍ , യാക്കൂബ് ഹോസങ്ങാടി ,
സബീര്‍ മച്ചംപടി , റിയാസ് , മുഹമ്മദ്‌ മഞ്ചേശ്വരം നേത്രത്വം നല്‍കി.

No comments:

Post a Comment