Monday, January 14, 2013

കണ്‍സ്യുമര്‍ സൊസൈറ്റി ജനറല്‍ ബോഡി ചേര്‍ന്നു



kasaragod.com, news, vartha, kasaragodvartha, kasaragodnews
മഞ്ചേശ്വരം : മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം മഞ്ചേശ്വരം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു. ചടങ്ങില്‍ കെ മുരളീധര ഭട്ട് അധ്യക്ഷത വഹിച്ചു. ബി മുഹമ്മദ് വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. സി അഹമ്മദ്കുഞ്ഞി, എം കെ മജീദ്, ശര്‍മ്മ തുമ്മിനാട്, ശശി കണ്വതീര്‍ത്ഥ എന്നിവര്‍ സംസാരിച്ചു. കെ നാസര്‍ സ്വാഗതവും, അബ്ദുല്‍റഹ്മാന്‍ ഉദ്യാവര്‍ നന്ദിയും പറഞ്ഞു.

2013 - 14 വര്‍ഷത്തെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. കെ മുരളീധര ഭട്ട് (പ്രസിഡണ്ട്), സഞ്ജീവ ഷെട്ടി, ലില്ലിഭായി ടീച്ചര്‍ (വൈസ് പ്രസിഡണ്ട്), അബ്ദുല്‍ റഹ്മാന്‍ ഉദ്യാവര്‍ (ജന.സെക്രട്ടറി), കെ നാസര്‍, ഉഷ (സെക്രട്ടറിമാര്‍), ഇബ്രാഹിം പൊടിമോന്‍ (ട്രഷറര്‍), ബി മുഹമ്മദ് (അഡൈ്വസറിംഗ് ബോര്‍ഡ് അംഗം), സി അഹമ്മദ്കുഞ്ഞി, ശശി കണ്വതീര്‍ത്ഥ, യാക്കൂബ് കുഞ്ചത്തൂര്‍, മജീദ് എം കെ, ശര്‍മ്മ തുമ്മിനാട്, അലി ഉദ്യാവര്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).

No comments:

Post a Comment